You are Here : Home / News Plus

വിജിലന്‍സിന് മുമ്പില്‍ ബിജു രമേശ് നാളെ മൊഴി നല്‍കില്ല

Text Size  

Story Dated: Sunday, May 03, 2015 05:13 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരായി അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തിനു മുമ്പില്‍ ബിജു രമേശ് തിങ്കളാഴ്ച മൊഴി നല്‍കില്ല. മൊഴി നല്‍കാനായി എത്താന്‍ അസൗകര്യമുണ്ടെന്ന് ബിജു രമേശ് വിജിലന്‍സിനെ അറിയിച്ചു.
മന്ത്രി കെ. എം. മാണിക്കെതിരായ അന്വേഷണത്തിന്‍റെ ഭാഗമായി ബിജു രമേശ് വിജിലന്‍സ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണു കെ. ബാബുവിനെതിരേ അന്വേഷണം നടത്തുന്നത്. ബാറുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനു കെ. ബാബുവിനു 10 കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു ബിജുവിന്‍റെ ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.