You are Here : Home / News Plus

നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7000 കവിഞ്ഞു

Text Size  

Story Dated: Sunday, May 03, 2015 05:20 hrs UTC

കാഠ്മണ്ഡു: സ്വദേശികളുടെയും വിദേശ സഞ്ചാരികളുടെയും നിരവധി മൃതദേഹങ്ങള്‍ ഞായറാഴ്ച കണ്ടെടുത്തതോടെ നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7000 കവിഞ്ഞു. മരണസംഖ്യ 7,040 ആയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 14,123 പേര്‍ക്ക് പരിക്കേറ്റതായാണ് കണക്ക്. റസുവ ജില്ലയില്‍നിന്ന് കഴിഞ്ഞദിവസം കണ്ടെടുത്ത മൃതദേഹങ്ങളൊന്നും തിരിച്ചറിഞ്ഞിട്ടില്ല. ഭൂകമ്പത്തിനുശേഷം എട്ടുദിവസം പിന്നിടുമ്പോഴും ഈ മേഖലയില്‍ മാത്രം 200ഓളം ആളുകളെ ഇനിയും കണ്ടത്തൊനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, കാഠ്മണ്ഡു വിമാനത്താവളത്തിലെ കസ്റ്റംസ് നിബന്ധനകളില്‍ അയവുവരുത്തണമെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്. വിദേശത്തുനിന്നുള്ള ദുരിതാശ്വാസ സാമഗ്രികളുടെ ഒഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് പരിശോധനകള്‍ കുറക്കണമെന്ന് യു.എന്‍ പ്രതിനിധി ജാമി മക്ഗോള്‍ഡ്റിക് പറഞ്ഞു. ടെന്‍റുകള്‍, ടാര്‍പോളിന്‍ തുടങ്ങിയവക്ക് നേപ്പാള്‍ നികുതി ചുമത്തുന്നില്ല. എന്നാല്‍, വിദേശ സാമഗ്രികളെല്ലാം പരിശോധിക്കേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലക്ഷ്മി പ്രസാദ് ധകല്‍ പറഞ്ഞു.
തലസ്ഥാനമായ കാഠ്മണ്ഡുവിന് പുറത്തേക്ക് ബോട്ടില്‍ സഹായമത്തെിക്കാന്‍ യു.എസിന്‍െറ സൈനിക വിമാനവും രണ്ട് ഹെലികോപ്ടറുകളും 100 സൈനികരും ഉടനെ എത്തും. ഉള്‍നാടുകളിലേക്ക് സഹായമത്തെിക്കാന്‍ ട്രക്ക് ഡ്രൈവര്‍മാരുടെയും മറ്റും അഭാവവും അനുഭവപ്പെടുന്നുണ്ട്. കാഠ്മണ്ഡുവിലെ പ്രധാന കായിക സ്റ്റേഡിയത്തിലും ഗോള്‍ഫ് കളിയിടങ്ങളിലുമാണ് ഭൂരിഭാഗം ടെന്‍റുകളും ഒരുക്കിയിരിക്കുന്നത്. കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് വീടില്ലാത്തവര്‍ക്ക് അഭയമൊരുക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.
17 ലക്ഷം കുട്ടികളടക്കം 80 ലക്ഷം ആളുകളെ ദുരന്തം ബാധിച്ചതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. 1,43,673 വീടുകള്‍ പൂര്‍ണമായും 1,60,786 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 5000 വിദ്യാലയങ്ങളും തകര്‍ന്നിട്ടുണ്ട്. ദുരന്തം 3,50,000 പേരെ ഭവനരഹിതരാക്കി. ഇതില്‍ ആയിരക്കണക്കിന് ഗര്‍ഭിണികളുമുണ്ട്. 40,000ത്തോളം സ്ത്രീകള്‍ ആക്രമണത്തിന് ഇരയായേക്കാവുന്ന സാഹചര്യത്തിലാണ് കഴിയുന്നതെന്നും യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു. കവര്‍ച്ച തടയാന്‍ വീടുകള്‍ക്കു മുന്നിലും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
വര്‍ഷത്തില്‍ 10 ലക്ഷത്തോളം വിനോദസഞ്ചാരികളാണ് നേപ്പാളിലത്തെുന്നത്. വിസ നിയമങ്ങളിലെ ഇളവുകാരണം പലരും എംബസികളില്‍ രജിസ്റ്റര്‍ ചെയ്യാറില്ല. ഇത് ദുരന്തം ബാധിച്ച വിദേശികളെ കണ്ടത്തെുന്നത് ദുഷ്കരമാക്കിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ആയിരത്തോളം പേരെക്കുറിച്ച് വിവരമില്ലെന്ന് കഴിഞ്ഞദിവസം യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.