You are Here : Home / News Plus

ശബരിഗിരി പദ്ധതിയില്‍ ചോര്‍ച്ച; വൈദ്യുതോല്‍പാദനം നിര്‍ത്തിച്ചുവെച്ചു

Text Size  

Story Dated: Monday, May 04, 2015 06:28 hrs UTC

കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പില്‍ വന്‍ ചോര്‍ച്ച. അരണമുടി ബട്ടര്‍ഫ്ളെ വാല്‍വിനു മുകളിലായി രണ്ടാം നമ്പര്‍ പെന്‍സ്റ്റോക്ക് പൈപ്പിലാണ് ചോര്‍ച്ച കണ്ടത്തെിയത്. ഞായറാഴ്ച ഉച്ചയോടെ ചോര്‍ച്ച കണ്ടത്തെിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ ശബരിഗിരി പദ്ധതിയില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം നിര്‍ത്തിവെച്ചു. അരണമുടി ബട്ടല്‍ഫ്ളെ വാല്‍വിലെ ഫ്ളോ മീറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ചോര്‍ച്ച ഉണ്ടായത്. മൂന്നു പെന്‍സ്റ്റോക്കുകളിലെയും വെള്ളം വറ്റിച്ച ശേഷം മാത്രമേ ചോര്‍ച്ച പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയൂ. അറ്റകുറ്റപണികള്‍ പുര്‍ത്തിയാക്കാന്‍ നാലു ദിവസമെടുക്കുമെന്ന് വൈദ്യുതവകുപ്പ് ജീവനക്കാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.