You are Here : Home / News Plus

പ്രവാചകന്‍െറ കാര്‍ട്ടൂണ്‍ ചിത്രീകരണ മത്സരം; രണ്ട് പ്രതിഷേധക്കാര്‍ വെടിയേറ്റ് മരിച്ചു

Text Size  

Story Dated: Monday, May 04, 2015 06:29 hrs UTC

പ്രവാചകന്‍ മുഹമ്മദിന്‍െറ കാര്‍ട്ടൂണ്‍ ചിത്രീകരണ മത്സരം നടക്കുന്ന വേദിക്ക് പുറത്തുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ഡാളസില്‍ കര്‍ട്ടിസ് കള്‍വെല്‍ സെന്‍ററിലാണ് കാര്‍ട്ടൂണ്‍ മത്സരം നടന്നത്. വെടിവെപ്പിനെ തുടര്‍ന്ന് ഗര്‍ലന്‍ഡ് നഗരം പൊലീസ് സീല്‍ ചെയ്തു. വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു. പരിപാടിക്കെതിരെ പ്രതിഷേധിച്ചവരാണ് വെടിയേറ്റ് മരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റിവ് അമേരിക്ക എന്ന സംഘമാണ് പ്രവാചകന്‍െറ ചിത്രം വരക്കാനുള്ള മത്സരം സംഘടിപ്പിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.