You are Here : Home / News Plus

പഞ്ചാബില്‍ ഓടുന്ന ബസില്‍ വീണ്ടും പീഡനശ്രമം

Text Size  

Story Dated: Monday, May 04, 2015 06:34 hrs UTC

പഞ്ചാബിലെ ഖാനയില്‍ ഓടുന്ന ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ഞായറാഴ്ച വൈകിട്ട് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവതിയെ സഹയാത്രികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനശ്രമത്തെ ചെറുത്ത് ബസില്‍ നിന്നും ചാടിയിറങ്ങിയ യുവതി പൊലീസ് ഹെല്‍പ് ലൈനില്‍ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു.
സഹയാത്രികന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ടക്ടറോടും ഡ്രൈവറോടും സഹായമഭ്യര്‍ഥിച്ചെങ്കിലും അവര്‍ ശ്രദ്ധിച്ചില്ളെന്നും ബസ് നിര്‍ത്തിയില്ളെന്നും യുവതി മൊഴി നല്‍കി. പ്രതി രക്ഷപ്പെടാനും ബസ് ജീവനക്കാര്‍ സഹായിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റു ചെയ്തു. ഒളിവില്‍ പോയ പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.