You are Here : Home / News Plus

മോദിയുടെ വാക്കുകള്‍ മുസ്ലിംകള്‍ക്കെതിരായ യുദ്ധമെന്ന് അല്‍ഖാഇദ

Text Size  

Story Dated: Monday, May 04, 2015 08:06 hrs UTC

 പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കുകളിലൂടെ മുസ്ലിംകള്‍ക്കെതിരായ യുദ്ധമാണ് നടത്തുന്നതെന്ന് തീവ്രവാദ സംഘടനയായ അല്‍ഖാഇദ. മെയ് രണ്ടിന് അല്‍ഖാഇദയുടെ ഇന്ത്യന്‍ ഘടകം പുറത്തുവിട്ട വിഡിയോയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പരാമര്‍ശമുള്ളത്. തീവ്രവാദ സംഘടനകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന യു.എസ് വെബ്സൈറ്റ് സൈറ്റ് ഇന്‍റലിജന്‍സ് ഗ്രൂപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം ഇത് ഭീഷണിയല്ലെന്നും വിഡിയോയുടെ ആധികാരികതയെ കുറിച്ച് പരിശോധിച്ച് വരികയാണെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.