You are Here : Home / News Plus

നുണപരിശോധന: നിലപാടറിയിക്കാന്‍ ബാറുടമകള്‍ക്ക് സമയം നീട്ടി നല്‍കി

Text Size  

Story Dated: Monday, May 04, 2015 08:08 hrs UTC

 ബാര്‍ കോഴ കേസില്‍ ബാറുടമകളെ നുണപരിശോധനക്ക് വിധേയരാക്കാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്‍റെ അപേക്ഷയില്‍ നിലപാടറിയിക്കാന്‍ ബാറുടമകള്‍ക്ക് സമയം നീട്ടി നല്‍കി. മെയ് 16 വരെയാണ് ഹൈക്കോടതി സമയം നീട്ടിനല്‍കിയിരിക്കുന്നത്. ഡോക്ടര്‍മാരുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് ബാര്‍ ഉടമകളുടെ അഭിഭാഷകന്‍ അറിയിച്ചതോടെയാണ് കോടതി സമയം അനുവദിച്ചത്.

ബിജു രമേശിന്‍റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഈ മാസം 11 ന് വിജിലന്‍സിനു മുന്നില്‍ ഹാജരാകണമെന്ന് അമ്പിളിക്ക് നിര്‍ദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.