You are Here : Home / News Plus

മദ്യവ്യവസായികള്‍ ആത്മഹത്യയുടെ വക്കിലെന്ന് രാജ്കുമാര്‍ ഉണ്ണി

Text Size  

Story Dated: Monday, May 04, 2015 08:13 hrs UTC

സംസ്ഥാനത്തെ മദ്യവ്യവസായികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് ബാര്‍ ഉടമ അസോസിയേഷന്‍ നേതാവ് രാജ്കുമാര്‍ ഉണ്ണി. കടം മേടിച്ച് ബാര്‍ നടത്തിയവര്‍ ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണ്. ഇതുവരെ ബാര്‍ തൊഴിലാളികളാണ് ആത്മഹത്യ ചെയ്തതെങ്കില്‍ ഇപ്പോള്‍ ഉടമകളും ആ നിലയിലാണ്. എലിയെ പേടിച്ച് ഇല്ലം ചുടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരിന് ഒരു രൂപ പോലും ചിലവില്ലാതെ നടന്ന വ്യവസായത്തില്‍ നിന്ന് വര്‍ഷം തോറും കോടികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. അതാണ് ഒരു എലിയെ പേടിച്ച് ഇല്ലാതാക്കിയത്. കെ.ബാബുവിന് കോഴ കൊടുത്തുവെന്ന ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ ഒരു ഇടപാടും നടന്നിട്ടില്ലെന്നായിരുന്നു രാജ്കുമാര്‍ ഉണ്ണിയുടെ മറുപടി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.