You are Here : Home / News Plus

ഐ.ജി. ടി.ജെ ജോസിനെ പരീക്ഷാ ഹാളില്‍ നിന്ന് പിടികൂടി പുറത്താക്കി

Text Size  

Story Dated: Monday, May 04, 2015 08:49 hrs UTC

കൊച്ചി: എല്‍.എല്‍.എം പരീക്ഷയ്ക്ക് കോപ്പിയടിച്ച തൃശൂര്‍ റേഞ്ച് ഐ.ജി. ടി.ജെ ജോസിനെ പരീക്ഷാ ഹാളില്‍ നിന്ന് പിടികൂടി പുറത്താക്കി.ഐ.ജിയെ ഡീബാര്‍ ചെയ്യാന്‍ ശിപാര്‍ശയുണ്ടാകുമെന്നാണ് സൂചന. ഇങ്ങനെ വന്നാല്‍ മൂന്നു വര്‍ഷത്തേക്ക് ഇദ്ദേഹത്തിന് പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയില്ല. പരീക്ഷാഹാളില്‍ തുണ്ടുകടലാസുമായി കയറിയാണ് ഐ.ജി കോപ്പിയടിച്ചത്. ഗൈഡിന്റെ പേജുകളാണ് ഐ.ജി കോപ്പിയടിക്കാന്‍ കൊണ്ടുവന്നത്. കളമശ്ശേരി സെന്റ് പോള്‍സ് കോളജിലാണ് സംഭവം. ഐ.ജിയാണെന്ന് അറിയാതെയായിരുന്നു എക്‌സാമിനറാണ് ടി.ജെ ജോസിനെ പിടികൂടിയത്. കോപ്പിയടി സംഭവം സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.