You are Here : Home / News Plus

മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും പോലീസ് പിടിയില്‍

Text Size  

Story Dated: Tuesday, May 05, 2015 04:12 hrs UTC

മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെ അഞ്ചംഗ സംഘം കോയമ്പത്തൂരില്‍ അറസ്റ്റിലായി. രൂപേഷ്, ഭാര്യ ഷൈന, മലയാളിയായ അനൂപ്, വീരമണി എന്ന ഈശ്വര്‍, തമിഴ്നാട് സ്വദേശി കണ്ണന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് കോയമ്പത്തൂരിനടുത്ത കറുമത്തംപട്ടിക്ക് സമീപം ചായക്കടയില്‍ ഭക്ഷണം കഴിക്കെയാണ് ആന്ധ്ര പൊലീസിലെ നക്സല്‍ സ്ക്വാഡും തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസും ചേര്‍ന്ന് പിടികൂടിയത്. പിന്നീട് പീളമേട് പി.എസ്.ജി ഹോസ്പിറ്റലിന് സമീപമുള്ള ക്യൂബ്രാഞ്ച് ഓഫിസില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു.

അറസ്റ്റ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. ഇവരെ ചോദ്യം ചെയ്യാന്‍ അടുത്ത ദിവസം കേരളത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യനും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.