You are Here : Home / News Plus

ചോദ്യം ചെയ്യല്‍ തുടരുന്നു; രൂപേഷും കൂട്ടരും സഹകരിക്കുന്നില്ല

Text Size  

Story Dated: Tuesday, May 05, 2015 06:08 hrs UTC

പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായ മാവോവാദി നേതാവും മലയാളിയുമായ രൂപേഷിനേയും ഭാര്യ ഷൈനയേയും ഒപ്പം പിടികൂടിയവരേയും പോലീസ് ചോദ്യം ചെയ്തു തുടങ്ങി. എന്നാല്‍ ഇവരില്‍ ആരും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്. ജീവന്‍ പോയാലും ഒന്നും പറയില്ലെന്ന് രൂപേഷ് അന്വേഷണ സംഘത്തോട് പറഞ്ഞു.

അന്ധ്രാ പൊലീസിന്റെ സഹായത്തോടെ പിടികൂടിയ രൂപേഷിനെയും സംഘത്തെയും സംസ്ഥാനത്തേയ്ക്ക് കൊണ്ടു വരാനുളള ശ്രമം പൊലീസ് നടത്തും. എന്നാല്‍ തമിഴ്‌നാട് പോലീസിനും ചോദ്യം ചെയ്യാനുള്ളതിനാല്‍ കേരളത്തിന് വിട്ടുകിട്ടാന്‍ സമയമെടുക്കും. കേരളത്തില്‍ മാത്രം രൂപേഷിന്റെ പേരില്‍ 20ലേറെ കേസുകളുണ്ട്. നിലവിലുളള കേസുകള്‍ മുന്‍ നിര്‍ത്തിയാകും പൊലീസ് ഇതിന് ശ്രമം നടത്തുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം പ്രൊഡക്ഷന്‍ വാറണ്ട് വാജരാക്കാനാണ് നീക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.