You are Here : Home / News Plus

കോപ്പിയടിച്ചതിന് അന്വേഷണത്തില്‍ തെളിവ് ലഭിച്ചെന്ന് എംജി സര്‍വകലാശാല

Text Size  

Story Dated: Tuesday, May 05, 2015 10:50 hrs UTC

കൊച്ചി: തൃശ്ശൂര്‍ റേഞ്ച് ഐ.ജി. ടി.ജെ. ജോസ് എല്‍.എല്‍.എം പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് അന്വേഷണത്തില്‍ തെളിവ് ലഭിച്ചെന്ന് എംജി സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.സി ബാബു. തൂവാലയ്ക്കുളളില്‍ ഗൈഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വെച്ചാണ് കോപ്പിയടി നടത്തിയത്. റിപ്പോര്‍ട്ട് ഉടന്‍തന്നെ വൈസ് ചാന്‍സലര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും നല്‍കും. എല്‍.എല്‍.എം. ഓഫ് കാമ്പസ് രണ്ടാം സെമസ്റ്ററിലെ 'ലോസ് ക്രൈം' പേപ്പര്‍ പരീക്ഷയായിരുന്നു തിങ്കളാഴ്ച. ഗൈഡില്‍ നിന്ന് കീറിയെടുത്ത പേജുകള്‍ പരീക്ഷയ്ക്കിടെ പുറത്തെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇന്‍വിജിലേറ്റര്‍ ആളെ പിടികൂടി എക്‌സ്റ്റേണല്‍ എക്‌സാമിനറെ ഏല്പിച്ചു. എന്നാല്‍ കൈവശമുള്ള തുണ്ടു പേപ്പറുകള്‍ നല്‍കാന്‍ ഐ.ജി. വിസമ്മതിച്ചു. തുടര്‍ന്ന് ഇന്‍വിജിലേറ്റര്‍ ഓഫ് കാമ്പസ് കേന്ദ്രത്തിന്റെ ചുമതലക്കാരെയും കോളേജ് അധികൃതരെയും വിവരം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.