You are Here : Home / News Plus

ടി.ജെ ചന്ദ്രചൂഡന്‍െറ പ്രസ്താവനയെ തള്ളി മന്ത്രി ഷിബു ബേബി ജോണ്‍

Text Size  

Story Dated: Tuesday, May 05, 2015 05:40 hrs UTC

കൊല്ലം: യു.ഡി.എഫ് സര്‍ക്കാറിനെതിരായ ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍െറ പ്രസ്താവനയെ തള്ളി മന്ത്രി ഷിബു ബേബി ജോണ്‍. സര്‍ക്കാറില്‍ ശുദ്ധീകരണം വേണമെന്ന് ചന്ദ്രചൂഡന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ല. ആര്‍.എസ്.പി സംസ്ഥാന ഘടകത്തിന് ഇത്തരമൊരു അഭിപ്രായമില്ല. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പാര്‍ട്ടി നിലപാട്. കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ചത് ശരിയായില്ല. യു.ഡി.എഫിനെതിരായ പ്രസ്താവന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുമെന്നും ഷിബു മാധ്യമങ്ങളോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.