You are Here : Home / News Plus

നിങ്ങളുടെ ഉച്ഛിഷ്ടം ഇങ്ങോട്ടയക്കരുതെന്ന് ഇന്ത്യയോട് നേപ്പാള്‍

Text Size  

Story Dated: Tuesday, May 05, 2015 06:00 hrs UTC

കാഠ്മണ്ഡു: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തങ്ങളെ സഹായിക്കാനെന്ന മട്ടില്‍ ദയവു ചെയ്ത് നിങ്ങളുടെ ഉച്ഛിഷ്ടങ്ങള്‍ ഇങ്ങോട്ട് കയറ്റി അയക്കരുതെന്ന് ഇന്ത്യയോട് നേപ്പാളിന്‍െറ അപേക്ഷ. ദുരിതാശ്വാസ സാമഗ്രികളും വഹിച്ച് ഇന്ത്യയില്‍ നിന്നുള്ള വാഗണ്‍ ട്രെയിന്‍ നേപ്പാളില്‍ എത്തിയ പശ്ചാത്തലത്തില്‍ ആണ് പ്രതികരണം.
ദുരിതാശ്വാസ സാമഗ്രികളുടെ കൂട്ടത്തില്‍ ഉപയോഗ യോഗ്യമല്ലാത്തവയും കണ്ടത്തെിയിരുന്നു. ‘തങ്ങള്‍ ഭക്ഷണത്തിന്‍റെ ഉച്ഛിഷ്ടങ്ങള്‍ പാത്രങ്ങളില്‍ വിളമ്പാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു നേപ്പാള്‍ അധികൃതരുടെ പ്രതികരണം. ഇക്കാര്യം താന്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായി ബിര്‍ഗുഞ്ചിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അഞ്ജു രഞ്ജന്‍ അറിയിച്ചു.
ഇനിയുള്ള ചരക്കുകള്‍ നേപ്പാളിനു കൈമാറുന്നതിനു മുമ്പ് പരിശോധിക്കുമെന്നും മെയ് നാലിന് വന്ന ചരക്കുകളുടെ കൂട്ടത്തില്‍ പുതിയ ബ്രാന്‍റ് ടവലുകള്‍ ഉണ്ടായിരുന്നുവെന്നും നേപ്പാള്‍ അധികൃതര്‍ അത് സന്തോഷത്തോടെ സ്വീകരിച്ചതായും തുറമുഖത്ത് കണ്ടെയ്നറുകള്‍ ഇറക്കുന്നതില്‍ മേല്‍നോട്ടം വഹിക്കുന്ന ഇന്ത്യന്‍ ഐ.എ.എസ് ഓഫീസര്‍ രാഗവേന്ദ്ര അറിയിച്ചു. റെയില്‍ വഴി ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഛത്തിസ്ഗഡ് സര്‍ക്കാറുകള്‍ വസ്ത്രങ്ങള്‍ അടക്കമുള്ള ചരക്കുകള്‍ നേപ്പാളിലേക്ക് അയക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.