You are Here : Home / News Plus

സല്‍മാന്‍ ഖാന്‍െറ കേസില്‍ വിധി ഇന്ന്

Text Size  

Story Dated: Wednesday, May 06, 2015 04:40 hrs UTC

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍െറ കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ വിധി ഇന്ന്. മുംബൈ സെഷന്‍സ് കോടതി ജഡ്ജി ഡി.വി ദേശ്പാണ്ഡെയാണ് വിധി പറയുക. മെയ് അഞ്ചിന് പറയേണ്ടിയിരുന്ന വിധി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പ്രദീപ് ഗരാതിന് വ്യക്തിപരമായ കാരണങ്ങളാല്‍ ഹാജരാവാന്‍ കഴിയാത്തതിനാല്‍ തൊട്ടടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നു.

കുറ്റക്കാരനെന്നു കണ്ടെ ത്തിയാല്‍ സല്‍മാന് പത്തു വര്‍ഷം വരെ തടവു ലഭിക്കാം. അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, കോടതി ജീവനക്കാര്‍ എന്നിവര്‍ക്കു മാത്രമേ കോടതി പരിസരത്തു പ്രവേശിക്കാന്‍ അനുവാദമുള്ളൂ. വിധി പറയുന്ന ദിവസം ഹാജരാകാന്‍ കോടതി സല്‍മാനോട് ആവശ്യപ്പെട്ടിരുന്നു. സല്‍മാന്‍െറ സഹോദരന്‍ സൊഹൈല്‍ഖാനും പിതാവ് സല്‍മാന്‍ഖാന്‍െറ വസതിയിലെ ത്തി. വന്‍ മാധ്യമപ്പടയാണ് കോടതി പരിസരത്തും സല്‍മാന്‍െറ വസതിക്കും മുന്നിലായുള്ളത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.