You are Here : Home / News Plus

സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി

Text Size  

Story Dated: Wednesday, May 06, 2015 06:24 hrs UTC

വാഹനമിടിച്ച് ഒരാള്‍ മരിച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. 13 വര്‍ഷം മുമ്പ് മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ റോഡിനരികില്‍ കിടന്നുറങ്ങിയിരുന്ന ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലാണ് കോടതിയുടെ വിധി

മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. സല്‍മാന്‍ഖാന്‍ അമിതമായി മദ്യപിച്ചിരുന്നതായി രക്തപരിശോധനയില്‍ കണ്ടെത്തിയിരുന്നു.

വാഹനമോടിച്ചിരുന്നത് ഡ്രൈവറാണ് എന്നായിരുന്നു സല്‍മാന്‍ ഖാന്‍ മൊഴി നല്‍കിയത്. എന്നാല്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങിവരുന്നത് കണ്ടെന്ന സാക്ഷിമൊഴിയാണ് സല്‍മാന് വിനയായത്. അപകടം നടന്ന് പതിമൂന്ന് വര്‍ഷത്തിനുശേഷമാണ് വിധി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.