You are Here : Home / News Plus

ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡിന് തോല്‍വി

Text Size  

Story Dated: Wednesday, May 06, 2015 06:29 hrs UTC

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തോല്‍വി. ഒന്നാംപാദത്തില്‍ സ്വന്തം തട്ടകത്തില്‍ യുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയലിനെ വീഴ്ത്തിയത്.

എട്ടാം മിനിറ്റില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ ആചതരംാ മൊറാട്ടയാണ് റയലിനെ ഞെട്ടിച്ച് യുവന്റസിന് ലീഡ് നല്‍കിയത്. ബോക്‌സില്‍ നിന്ന് കാര്‍ലോസ് ടെവസ് തൊടുത്ത ഷോട്ട് ഗ്രൗണ്ടര്‍ കസീയസ് ഡെവ് ചെയ്ത് കുത്തിയകറ്റിയെങ്കിലും കിട്ടിയത് തക്കം പാര്‍ത്തു നിന്ന മൊറാട്ടയ്ക്ക്. സ്‌ട്രൈക്കര്‍ക്ക് പിഴച്ചില്ല. അനായാസമായൊരു ഫിനിഷ്. ഗ്യാലറികളില്‍ ആവേശക്കടല്‍ ഇളക്കിക്കൊണ്ട് യുവന്റസ് മുന്നില്‍. മികച്ച ഒന്നാന്തരം അവസരങ്ങള്‍ക്കുശേഷമായിരുന്നു യുവന്റസിന്റെ ഗോള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.