You are Here : Home / News Plus

സല്‍മാന്‍ ഖാന്‌ അഞ്ചു വര്‍ഷം തടവ്‌

Text Size  

Story Dated: Wednesday, May 06, 2015 10:46 hrs UTC

മുംബൈ : സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‌ വാഹനാപകട കേസില്‍ അഞ്ചു വര്‍ഷം തടവ്‌.മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ തടവ്‌ ശിക്ഷ ലഭിച്ചതുകൊണ്ടു ജാമ്യത്തിനായി സല്‍മാന്‌ മുംബൈ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും മുംബൈ സെഷന്‍സ്‌ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. ജാമ്യാപേക്ഷ നല്‍കുന്നതിന്‌ കാലതാമസം ഉണ്ടാകും. പോലീസ്‌ കസ്‌റ്റഡിയിലുള്ള സല്‍മാന്‍ ഖാനെ ആര്‍തര്‍ റോഡ്‌ ജയിലിലേയ്‌ക്ക് മാറ്റും. ജാമ്യം ലഭിക്കുന്നതുവരെ സല്‍മാന്‍ ജയിലില്‍ കഴിയേണ്ടി വരും.2002 സെപ്‌റ്റംബര്‍ എട്ടിനാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌. സല്‍മാന്‍ ഖാന്‍ ഓടിച്ചിരുന്ന കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ്‌ ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയിലേക്ക്‌ ഇടിച്ച്‌ കയറുകയായിരുന്നു. നടപ്പാതയില്‍ കിടക്കുകയായിരുന്ന അഞ്ചു പേരുടെ മേല്‍ കാര്‍ ഇടിച്ചു കയറി. ഇതില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക്‌ പരുക്ക്‌ പറ്റുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.