You are Here : Home / News Plus

കെ.ബാബുവിന് പണം നല്‍കിയെന്ന് ബിജു രമേശ്

Text Size  

Story Dated: Wednesday, May 06, 2015 05:11 hrs UTC

കൊച്ചി: ബാര്‍ ലൈസന്‍സ് ഫീസ് കുറക്കുന്നതിനായി എക്സൈസ് മന്ത്രി കെ.ബാബുവിന് പണം നല്‍കിയെന്ന് ബാറുടമ ബിജു രമേശ്. ചേംബര്‍ ഓഫ് കൊമേഴ്സിന്‍െറ പ്രതിനിധി റഫീഖിന്‍െറ സാന്നിധ്യത്തിലാണ് പണം കൈമാറിയത്. പേഴ്സണല്‍ സെക്രട്ടറി സുരേഷ് വാങ്ങിയ പണം മന്ത്രിയുടെ കാറില്‍ വെക്കുന്നത് കണ്ടിരുന്നു. കേസില്‍ കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിന് കൈമാറുമെന്നും ബിജു രമേശ് പറഞ്ഞു. മന്ത്രി ബാബുവിനെതിരെ മൊഴി നല്‍കുന്നതിന് കൊച്ചി വിജിലന്‍സ് ഓഫിസിലെത്തിയ ബിജു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.