You are Here : Home / News Plus

ഹൈകോടതി സല്‍മാന്‍ ഖാന് രണ്ട് ദിവസത്തെ ജാമ്യം അനുവദിച്ചു

Text Size  

Story Dated: Wednesday, May 06, 2015 05:20 hrs UTC

മുംബൈ:കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. രണ്ട് ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. കേസില്‍ മുംബൈ അഡീഷനല്‍ സെഷന്‍സ് കോടതി സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സല്‍മാന്‍ ബോംബെ ഹൈകോടതിയില്‍ ജാമ്യ ഹരജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സല്‍മാന് വേണ്ടി ഹാജരായത്.
ഏറെ വിവാദവും ദുരൂഹതയും നിറഞ്ഞ കേസില്‍ 13 വര്‍ഷത്തിന് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. ഐ.പി.സി 304, 279, 337, 338 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുംബൈ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഡി.ഡബ്യു ദേശ്പാണ്ഡെ അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. മന:പൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയ കേസില്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കേണ്ടതാണ്. വിധികേട്ട സല്‍മാന്‍ നെഞ്ചുവേദന അനുഭവപ്പെടുന്നതായി ജഡ്ജിയെ അറിയിച്ചു. ഇതേതുടര്‍ന്ന് വിദഗ്ധ പരിശോധനക്കായി സല്‍മാനെ മുംബൈ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.