You are Here : Home / News Plus

ബ്രിട്ടനില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

Text Size  

Story Dated: Thursday, May 07, 2015 04:17 hrs UTC

ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് ഇന്ന്. 56 മത് പാര്‍ലമെന്‍റിനെ തെരഞ്ഞെടുക്കുന്നതിന് ബ്രിട്ടീഷ് ജനത ഇന്ന് പോളിങ്ബൂത്തിലത്തെും. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍െറ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും എഡ് മിലിബാന്‍ഡിന്‍െറ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. മാറ്റത്തിന്‍െറ കാറ്റുമായി നിരവധി ചെറു പാര്‍ട്ടികളും ഇത്തവണ ഉയര്‍ന്ന് വന്നിട്ടുണ്ട്. ജനപ്രതിനിധി സഭയിലെ 650 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 326 സീറ്റുകളാണ് വേണ്ടത്. ജനവിധി തേടി 12 പാര്‍ട്ടികളാണ് രംഗത്തുണ്ട്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി അമ്പതിനായിരം പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മെയ് എട്ടിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്.

അപ്രവചനീയതയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്‍െറ പ്രത്യകേതയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭൂരിപക്ഷം നേടുമെന്ന കാര്യത്തില്‍ ഒരുപാര്‍ട്ടി വിഭാഗത്തിനും പ്രതീക്ഷയില്ല. സ്ഥിരതയില്ലാത്ത ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരത്തിലത്തെിയാല്‍ ഈ വര്‍ഷം തന്നെ മറ്റൊരു തെരഞ്ഞെടുപ്പുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഉപപ്രധാനമന്ത്രി നിക്ക് ക്ളെഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.