You are Here : Home / News Plus

308 അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം

Text Size  

Story Dated: Thursday, May 07, 2015 04:18 hrs UTC

സംസ്ഥാനത്ത് അംഗീകാരമില്ലാതെ സ്റ്റേറ്റ് സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ 308 എണ്ണത്തിന് അംഗീകാരം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്‍െറ ശിപാര്‍ശക്ക് അംഗീകാരം നല്‍കിയത്. അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ച 626 സ്കൂളുകളില്‍നിന്നാണ് മാനദണ്ഡം പൂര്‍ത്തീകരിച്ചവയെന്ന നിലയില്‍ അംഗീകാരം നല്‍കിയത്. 80ഓളം സ്കൂളുകളുടെ അംഗീകാരം വൈകാതെ മന്ത്രിസഭയുടെ പരിഗണനക്കത്തെും. 
അംഗീകാരമില്ലാതെ സ്റ്റേറ്റ് സിലബസില്‍ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് രണ്ടു വര്‍ഷം മുമ്പാണ് അപേക്ഷ ക്ഷണിച്ചത്. അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് ദേശീയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രവര്‍ത്തനാനുമതി നല്‍കാനാകില്ല. ഈ സാഹചര്യത്തിലാണ് നിലവില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. ഇതിനായി 2013 ജൂലൈ 15ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനപ്രകാരം അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 626 സ്കൂള്‍ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷകള്‍ പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ പത്തംഗ കമ്മിറ്റി രൂപവത്കരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.