You are Here : Home / News Plus

ആലപ്പുഴ സായിയില്‍ വിഷക്കായ കഴിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Text Size  

Story Dated: Thursday, May 07, 2015 04:20 hrs UTC

സായി പരിശീലന കേന്ദ്രത്തില്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ആര്യാട് സ്വദേശിനിയായ പതിനഞ്ചുകാരിയാണ് മരിച്ചത്. ചികിത്സയിലുള്ള മൂന്ന് കുട്ടികളില്‍ ഒരാളുടെ നില ഗുരുതമാണ്. ഇന്നലെ വൈകുന്നേരമാണ് തുഴച്ചില്‍ താരങ്ങളായ പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യുടെ പുന്നമട ജലകായിക പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ഥികളാണ് പെണ്‍കുട്ടികള്‍. ബുധനാഴ്ച വൈകുന്നേരം പുറത്തുപോയ സമയത്താണ് വിഷക്കായ കഴിച്ചത്. രാത്രി എട്ട് മണിയോടെ കുട്ടികള്‍ ഹോസ്റ്റല്‍ മുറിയില്‍ ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. മറ്റുകുട്ടികളും ഹോസ്റ്റലിന്‍െറ ചുമതലയുള്ളവരും ചേര്‍ന്ന് കുട്ടികളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.