You are Here : Home / News Plus

ആലപ്പുഴയില്‍ വിഷക്കായ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

Text Size  

Story Dated: Thursday, May 07, 2015 05:38 hrs UTC

സായി സ്‌കൂളില്‍ വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. മറ്റ് മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആര്യാട് സ്വദേശി അപര്‍ണ(15)യാണ് മരിച്ചത്. 

പരിശീലകന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാരോപിച്ചാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച അപര്‍ണയെ പരിശീലകന്‍ തുഴകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായും ആരോപണമുണ്ട്. അധികൃതരോട് പരാതി പറഞ്ഞിട്ട് ഫലമുണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ രാത്രിയാണ് ഇവരെ വിഷക്കായ കഴിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ഡനും സഹായിയുമാണ് ഇവരെ ആസ്പത്രിയിലെത്തിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.