You are Here : Home / News Plus

എല്‍.ഡി.എഫ് സെക്രട്ടേറിയറ്റ് ധര്‍ണയില്‍ ബാലകൃഷ്ണപിള്ളയും ഗണേശും പങ്കെടുക്കും

Text Size  

Story Dated: Thursday, May 07, 2015 05:39 hrs UTC

ബാര്‍കോഴക്കേസില്‍ മന്ത്രിമാരായ കെ.എം.മാണിയും മന്ത്രി കെ. ബാബുവും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ധര്‍ണയില്‍ കേരളാ കോണ്‍ഗ്രസ് (ബി) നേതാക്കളായ ആര്‍.ബാലകൃഷ്ണപിള്ളയും മകന്‍ കെ.ബി ഗണേശ്കുമാറും പങ്കെടുക്കും. ധര്‍ണ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

മാണിയും ബാബുവും നുണപരിശോധനക്ക് ഹാജരാകണമെന്നും ഇല്ലെങ്കില്‍ അവരെ തുറുങ്കിലടക്കേണ്ട സമയമായെന്നും വി.എസ് പറഞ്ഞു. 

വിവിധ രൂപത്തില്‍ എല്‍.ഡി.എഫ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സെക്രട്ടേറിയറ്റ് നടയിലെ സത്യാഗ്രഹം. എല്‍ ഡി എഫ്..എം എല്‍ എമാര്‍, എം പിമാര്‍, തിരുവനന്തപുരം ജില്ലയിലെ തദ്ദേശ ഭരണ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.