You are Here : Home / News Plus

ബംഗാളില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; 11 മരണം

Text Size  

Story Dated: Thursday, May 07, 2015 05:41 hrs UTC

പശ്ചിമബംഗാളിലെ മിഡ്‌നാപ്പുരിലെ പിംഗ്ലയില്‍ പടക്കനിര്‍മ്മാണശാലയിയുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരാവസ്ഥയിലാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.

സംഭവത്തിനു ശേഷം പടക്കനിര്‍മ്മാണ ശാലയുടെ ഉടമ ഒളിവിലാണ്. അതിനിടെ ഫാക്ടറിയില്‍ ബോംബു നിര്‍മ്മിക്കാറുണ്ടെന്ന് ആരോപിച്ച് പരിസരവാസികള്‍ രംഗത്തുവന്നിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമ രഞ്ജന്‍ മെയ്തി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും പരിസരവാസികള്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഫാക്ടറിയിലുണ്ടായിരുന്നതായും അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.