You are Here : Home / News Plus

ഇടത്തേക്ക് ചെരിഞ്ഞ് ഗണേഷ്‌കുമാര്‍

Text Size  

Story Dated: Thursday, May 07, 2015 07:21 hrs UTC

ബാര്‍ കോഴക്കേസില്‍ മന്ത്രിമാരായ കെ.ബാബു, കെ.എം.മാണി എന്നിവര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സംഘടിപ്പിച്ച സമരവേദിയില്‍ കേരള കോണ്‍ഗ്രസ്-ബി എംഎല്‍എ കെ.ബി.ഗണേഷ്‌കുമാറും. പ്രതിപക്ഷ അംഗങ്ങള്‍ കൈയടിയോടെയാണു ഗണേഷിനെ സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്ത സമരത്തില്‍ എല്‍ഡിഎഫിലെ വിവിധ കക്ഷി നേതാക്കള്‍ പങ്കെടുത്തു. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് നേതാക്കളായ രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി.തോമസ്, കെ.ആര്‍.അരവിന്ദാക്ഷന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് നേതാക്കളും തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉപരോധത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.