You are Here : Home / News Plus

ബാബുവും മാണിയും നുണപരിശോധനയ്ക്കു തയാറാകണമെന്നു വി.എസ്

Text Size  

Story Dated: Thursday, May 07, 2015 07:23 hrs UTC

ബാര്‍ കോഴക്കേസില്‍ മന്ത്രിമാരായ കെ.ബാബുവും കെ.എം.മാണിയും നുണപരിശോധനയ്ക്കു തയാറാകണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയരായ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. ജനങ്ങളെ സത്യം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അല്ലെങ്കില്‍ മന്ത്രിമാര്‍ കല്‍ത്തുറുങ്കില്‍ പോകുമെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.