You are Here : Home / News Plus

കോപ്പിയടി: ഐജി ടി.ജെ. ജോസിനെ ചോദ്യം ചെയ്യും

Text Size  

Story Dated: Thursday, May 07, 2015 07:27 hrs UTC

എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ച സംഭവത്തില്‍ തൃശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസിനെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുമെന്ന് ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഢി പറഞ്ഞു. പരീക്ഷാ കേന്ദ്രമായ കളമശേരി സെന്റ് പോള്‍സ് കോളജ് സന്ദര്‍ശിച്ച് എട്ടര മണിക്കൂര്‍ നീണ്ട തെളിവെടുപ്പിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു എഡിജിപി. ആവശ്യമെങ്കില്‍ പരീക്ഷയെഴുതിയ ഏതാനും പേരില്‍നിന്നു പിന്നീടു മൊഴിയെടുക്കുമെന്നും അതിനുശേഷം മാത്രമേ ഒരു നിഗമനത്തിലെത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണു ബുധനാഴ്ച രാവിലെ 11ന് എഡിജിപി കോളജില്‍ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.