സായി പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥി വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത സംഭവം കൊച്ചി റേഞ്ച് ഐ.ജി അജിത് കുമാര്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഐ.ജി ഇന്നുതന്നെ സംഭവസ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തതായും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വിഷക്കായ കഴിച്ച സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആലപ്പുഴ കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. കുട്ടികള്‍ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായെന്നാണ് പരാതിയുണ്ട്. ഇക്കാര്യവും അന്വേഷണ വിധേയമാക്കും. വിഷക്കായ കഴിച്ചവരെ ആശുപത്രിയിലെത്തിക്കാന്‍ കാലതാമസമുണ്ടായെന്നും കലക്ടര്‍ അറിയിച്ചു.
സംഭവം വിശദമായി അന്വേഷിക്കുമെന്ന് സായ് ഡയറക്ടര്‍ ജി. കിഷോര്‍ അറിയിച്ചു. അന്വേഷണത്തിനു ശേഷം ഉചിതമായ നടപടി സ്വീകരിക്കും. ഹോസ്റ്റലില്‍ പീഡനം നടന്നുവെന്ന ആരോപണത്തെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments