You are Here : Home / News Plus

അതിര്‍ത്തിയിലെ മദ്യവില്‍പനയില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്‍

Text Size  

Story Dated: Thursday, May 07, 2015 04:02 hrs UTC

കൊച്ചി: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പുതിയ മദ്യവില്‍പന ശാലകള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കുന്നതില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. ഉമ്മന്‍ചാണ്ടി ഇക്കാര്യം കര്‍ണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. അതിര്‍ത്തിയില്‍ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് കേരളം നിരുത്സാഹപ്പെടുത്തണം. അയല്‍ സംസ്ഥാനങ്ങളില്‍ മദ്യ നിര്‍മാണശാലകളുള്ള കേരളത്തിലെ മദ്യവ്യവസായികളാണ് ഇതിന് പിന്നില്‍. സംസ്ഥാനത്തെ പുതിയ മദ്യനയം അട്ടിമറിക്കാനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നതെന്നും പ്രതാപന്‍ മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.