You are Here : Home / News Plus

കേരളത്തെ മാവോയിസ്റ്റ് കേന്ദ്രമാക്കാനുള്ള ശ്രമം പൊളിഞ്ഞെന്ന് ചെന്നിത്തല

Text Size  

Story Dated: Thursday, May 07, 2015 04:10 hrs UTC

കൊച്ചി: നഗരങ്ങളില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണ കേസുകളിലെ പ്രതികളെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ മാവോയിസ്റ്റ് കേന്ദ്രമാക്കാനുള്ള ശ്രമങ്ങളാണു രൂപേഷിന്‍െറ അറസ്റ്റോടെ പൊളിഞ്ഞത്. ആദിവാസികളുടെ പിന്തുണയും മോവോയിസ്റ്റുകള്‍ക്ക് ലഭിച്ചിട്ടില്ല. പൊലീസ് നടപടികള്‍ ഫലപ്രദമെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രി കെ. ബാബുവിനെതിരായ വിജലന്‍സ് അന്വേഷണം ഏഴ് ദിവത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടില്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഭാവനാ സൃഷ്ടിയാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, രൂപേഷ് അടക്കമുള്ള മാവോയിസ്റ്റുകളെ ചോദ്യം ചെയ്യാന്‍ കേരളാ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. തമിഴ്നാട് ക്യൂ ബ്രാഞ്ചുമായി ചേര്‍ന്നാണ് കേരളാ സംഘം ഇവരെ ചോദ്യം ചെയ്യുക.
രൂപേഷ് അടക്കമുള്ള മാവോയിസ്റ്റുകളെ തെളിവെടുക്കുന്നതിന് തിരുപ്പൂരിലെത്തിച്ചു. കനത്ത സുരക്ഷയിലാണ് സംഘത്തെ തമിഴ്നാട് പൊലീസ് എത്തിച്ചത്. അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ 10 ദിവസത്തേക്കാണ് കോയമ്പത്തൂര്‍ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.