You are Here : Home / News Plus

സല്‍മാന്‍ ഖാനെ സന്ദര്‍ശിക്കാന്‍ ആമിര്‍ ഖാന്‍ എത്തി

Text Size  

Story Dated: Thursday, May 07, 2015 05:08 hrs UTC

മുംബൈ: ഹിറ്റ് ആന്‍റ് റണ്‍ കേസില്‍ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാനെ സഹതാരം ആമിര്‍ ഖാന്‍ സന്ദര്‍ശിച്ചു. സല്‍മാന്‍ ഖാന്‍റെ വസതിയില്‍ വെച്ചാണ് ഇരുതാരങ്ങളും കൂടിക്കാഴ്ച നടത്തിയത്. രണ്ടു ദിവസത്തെ ജാമ്യം നേടിയ സല്‍മാന്‍ ഖാന്‍ മുംബൈയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്‍റിലാണുള്ളത്. വിധി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഷാരൂഖ് ഖാന്‍ സല്‍മാന്‍ ഖാനെ കാണാന്‍ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം പ്രീതി സിന്‍ഡ, റാണി മുഖര്‍ജി, സൊനാക്ഷി സിന്‍ഹ, ബിപാഷ ബസു, സംഗീത ബിജ് ലാനി തുടങ്ങിയവരും പിന്തുണയറിച്ച് സല്‍മാന്‍ ഖാന്‍റെ വസതിയിലത്തെിയിരുന്നു. ബി ടൗണിന്‍റെ പൂര്‍ണമായ പിന്തുണ സല്‍മാന് ലഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.