You are Here : Home / News Plus

വീരേന്ദ്രകുമാര്‍ പരാജയപ്പെട്ടതിനെ കുറിച്ചുള്ള ഉപസമിതി റിപ്പോര്‍ട്ട് ശനിയാഴ്ച നല്‍കും -പി.പി തങ്കച്ചന്‍

Text Size  

Story Dated: Thursday, May 07, 2015 05:14 hrs UTC

എറണാകുളം: പാലക്കാട്ട് എം.പി വീരേന്ദ്രകുമാര്‍ പരാജയപ്പെട്ടതിനെ കുറിച്ചുള്ള യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് ശനിയാഴ്ച സമര്‍പ്പിക്കുമെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വിരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തുമെന്നും തങ്കച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് ഉപസമിതിയുടെ അടിയന്തര യോഗം പി.പി തങ്കച്ചന്‍െറ പെരുമ്പാവൂരിലെ വസതിയാണ് ചേര്‍ന്നത്. യോഗത്തില്‍ തങ്കച്ചനെ കൂടാതെ കേരളാ കോണ്‍ഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂര്‍, ജെ.ഡി.യു സംസ്ഥാന സെക്രട്ടറി ഷേഖ് പി. ഹാരിസ് അടക്കമുള്ളവര്‍ പങ്കെടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.