You are Here : Home / News Plus

ഇന്ത്യയില്‍ മതത്തിന്‍്റേയും ജാതിയുടേയും പേരില്‍ വിവേചനമില്ലെന്ന് മോദി

Text Size  

Story Dated: Thursday, May 07, 2015 05:24 hrs UTC

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതത്തിന്‍റെയും ജാതിയുടേയും പേരില്‍ വിവേചനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരമൊരു സമീപനം എവിടെ നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ടൈം' മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
എല്ലാ മതങ്ങളെയും ബി.ജെ.പി സര്‍ക്കാര്‍ ഒരുപോലയാണ് നോക്കികാണുന്നത്. സര്‍ക്കാറിന്‍റെ സേവനങ്ങള്‍ എല്ലാ മതക്കാര്‍ക്കും ഒരേപോലെ ലഭിക്കാന്‍ തന്‍റെ സര്‍ക്കാര്‍ സന്നദ്ധമാണ്. എവിടെയെങ്കിലും ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് നിമിഷങ്ങള്‍ക്കകം പരിഹരിക്കാന്‍ തയാറാണെന്നും മോദി വ്യക്തമാക്കി.
ന്യൂനപക്ഷ അവകാശങ്ങളെപ്പറ്റി ആശങ്ക വേണ്ട. ന്യൂനപക്ഷങ്ങളെപ്പറ്റി ചില ബി.ജെ.പി നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ അപ്പോള്‍ തന്നെ തിരുത്തിയിട്ടുണ്ടെന്നും ബി.ജെ.പിയെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.