You are Here : Home / News Plus

ജേക്കബ് തോമസിനെ മാറ്റി എന്ന വാര്‍ത്ത അടിസ്ഥാനരഹിതം-ചെന്നിത്തല

Text Size  

Story Dated: Friday, May 08, 2015 04:09 hrs UTC

ബാര്‍കോഴ കേസിന്റെ അന്വേഷണത്തില്‍ നിന്ന് എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം പോളിനാണ് ബാര്‍ കോഴ അന്വേഷണത്തിന്റെ മേല്‍നോട്ടം. നല്‍കാത്ത ചുമതലകളാണ് ജേക്കബ് തോമസിന് ഉണ്ടെന്നും പിന്നീട് അതില്‍ നിന്ന് മാറ്റിയെന്നും പ്രചരിപ്പിക്കുന്നത്. താന്‍ അങ്ങനെയൊരു ഉത്തരവും നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പരക്കുന്നത് തെറ്റായ വാര്‍ത്തകളാണ്. വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. വിജിലന്‍സില്‍ നിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ല. സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും ചെന്നിത്തല പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.