You are Here : Home / News Plus

കൈവെട്ട് കേസില്‍ 10 പ്രതികള്‍ക്ക് എട്ടുവര്‍ഷം തടവ്‌

Text Size  

Story Dated: Friday, May 08, 2015 06:57 hrs UTC

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 10 പ്രതികള്‍ക്ക് എട്ടുവര്‍ഷം തടവ്. കേസില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ 13 പ്രതികളില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേര്‍ക്കും ഗൂഢാലോചനയില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്കുമാണ് എട്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റം തെളിഞ്ഞ മറ്റ് മൂന്നുപേര്‍ക്ക് രണ്ടു വര്‍ഷമാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടത്തിയ ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംസുദീന്‍, ഷാനവാസ്, കെ.എ പരീത് എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കാളികളായ യൂനസ് അലിയാര്‍, ജാഫര്‍, കെ.കെ അലി, ഷജീര്‍, കെ.ഇ കാസിം എന്നിവര്‍ക്കുമാണ് എട്ട് വര്‍ഷത്തെ തടവ് വിധിച്ചത്.

അബ്ദുള്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, റിയാസ് എന്നിവരാണ് രണ്ട് വര്‍ഷത്തെ തടവ് അനുഭവിക്കേണ്ടത്. എന്‍.ഐ.എ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 31 പേരില്‍ 18 പേര്‍ കുറ്റക്കാരല്ലെന്നു കണ്ട് എന്‍.ഐ.എ. കോടതി ജഡ്ജി പി. ശശിധരന്‍ വെറുതെ വിട്ടിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയ 13 പേരില്‍ പത്ത് പേര്‍ക്ക് ഭീകരവാദ വിരുദ്ധ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നു. ഇവര്‍ക്കാണ് എട്ട് വര്‍ഷം തടവ് വിധിച്ചത്. ഇവര്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.