You are Here : Home / News Plus

ഇബ്രാഹിം വധക്കേസ് പ്രതി 14 വര്‍ഷത്തിന് ശേഷം അറസ്സില്‍

Text Size  

Story Dated: Friday, May 08, 2015 06:59 hrs UTC

കാട്ടിക്കുളത്തെ വ്യാപരി നേതതാവും റിട്ട: അധ്യാപകകനുമായിരുന്ന ഇബ്രാഹിന്നെ വധിച്ച കേസില്‍ പ്രതി 14 വര്‍ഷത്തിന് ശേഷം പിടിയില്‍. ഇബ്രാഹിമിന്റെ ശിഷ്യന്‍ കാട്ടിക്കുളം പുഴവയല്‍ ചാത്തനാട്ട് വീട്ടില്‍ മത്തായിയെയാണ് (മത്തന്‍-56) ക്രൈംബാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. 

മത്തായിക്കു പുറമെ കൊല്ലന്‍ ബാബു (ഫിറ്റര്‍ ബാബു-38) കേസില്‍ പ്രതിയായിരുന്നെങ്കിലും ഇയാള്‍ 2005 ജൂലായ് 28 ന് വിഷം അകത്ത് ചെന്ന് മരിച്ചിരുന്നു. കാട്ടിക്കുളം ഗവ ഹൈസ്‌കൂളില്‍ നിന്നും വിരമിച്ച ഇബ്രാഹിം കാട്ടിക്കുളത്ത് ഹാര്‍ഡ്‌വെയര്‍ കട നടത്തിയിരുന്നു. കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടയില്‍ കാട്ടിക്കുളം സ്‌കൂളിന് സമീപത്തെ അത്തമര ചുവട്ടില്‍ ഒളിച്ചിരുന്ന പ്രതികള്‍ ഇബ്രാഹിം മാഷിനെ കൊലപ്പെടുത്തുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.