You are Here : Home / News Plus

കായിക താരങ്ങളെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ ആലോചനയെന്ന് സായ്

Text Size  

Story Dated: Friday, May 08, 2015 07:58 hrs UTC

വിഷക്കായ കഴിച്ച മൂന്ന് കായികതാരങ്ങളെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതായി സായ് ഡയറക്ടര്‍ ജനറല്‍ ഐ. ശ്രീനിവാസ്. കുട്ടികള്‍ വിഷക്കായ കഴിച്ചത് എന്തിനാണെന്ന് അറിയില്ല. കുട്ടികളുടെ മാനസിക സമ്മര്‍ദം കുറക്കാന്‍ പ്രത്യേക കൗണ്‍സിലര്‍മാരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുട്ടികളുടെ നില മെച്ചപ്പെട്ടതായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നു ദിവസം കൂടി കുട്ടികളെ നിരീക്ഷിക്കണം. ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുമായി ടെലികോണ്‍ഫറന്‍സിങ് വഴി ചികിത്സയെകുറിച്ച് ചര്‍ച്ച നടത്തുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിയ സായ് ഡയറക്ടര്‍ ജനറല്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും സന്ദര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.