You are Here : Home / News Plus

അവധി വാര്‍ത്ത നിഷേധിച്ച് എ.ഡി.ജി.പി ജേക്കബ് തോമസ്

Text Size  

Story Dated: Friday, May 08, 2015 08:00 hrs UTC

 താന്‍ അവധിയില്‍ പ്രവേശിച്ചിട്ടില്ളെന്ന് ബാര്‍കോഴ കേസ് അന്വേഷണ ചുമതലയില്‍ നിന്ന് നീക്കപ്പെട്ട എ.ഡി.ജി.പി ജേക്കബ് തോമസ്. വയനാട്ടിലുള്ള ജേക്കബ് തോമസ് ടെലിഫോണിലൂടെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വയനാട്ടില്‍ വിജിലന്‍സ് കേരളാ സംഘടിപ്പിച്ച വര്‍ക്ഷോപ്പില്‍ പങ്കെടുക്കുകയാണെന്നും എ.ഡി.ജി.പി അറിയിച്ചു.

അതേസമയം, ജേക്കബ് തോമസ് അവധിയിലാണെന്ന വാര്‍ത്ത തെറ്റാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളും സ്ഥിരീകരിച്ചു. രണ്ട് ദിവസത്തെ അവധിയാണ് ജേക്കബ് തോമസ് എടുത്തിട്ടുള്ളത്. ദീര്‍ഘകാല അവധിയെകുറിച്ച് വിവരമില്ളെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.ജി.പി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയിട്ടില്ളെന്ന് ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാവിലെ വ്യക്തമാക്കിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.