You are Here : Home / News Plus

ബാര്‍ കോഴക്കേസില്‍ മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു

Text Size  

Story Dated: Friday, May 08, 2015 05:23 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച രാത്രി 7 മണിക്ക് നടന്ന ചോദ്യം ചെയ്യല്‍ ഒരുമണിക്കൂറോളം നീണ്ടു നിന്നു. കോവളം ഗസ്റ്റ്ഹൗസില്‍ വെച്ച് വിജിലന്‍സ് എസ്.പി ആര്‍. സുകേശനാണു ചോദ്യം ചെയ്തത്.
നേരത്തെ മാണിയുടെ ഒൗദ്യോഗിക വസതിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. മാണിക്കു പണം കൈമാറുന്നതു കണ്ടെന്ന ബിജു രമേശിന്‍റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ പരിശോധനക്ക് പിന്നാലെയാണു മാണിയെ ചോദ്യം ചെയ്തത്. ഇതിനുശേഷം വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കും.
കേസുമായി ബന്ധപ്പെട്ടു വിജിലന്‍സ് സംഘം 310 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ചോദ്യങ്ങളാണ് ധനമന്ത്രിയോട് ഉദ്യോഗസ്ഥര്‍ ചോദിച്ചത്.
ബാര്‍ കോഴക്കേസിലെ ഏറ്റവും പ്രധാനപ്പെട്ട നടപടിയാണ് മാണിയെ ചോദ്യം ചെയ്തതിലൂടെ പൂര്‍ത്തിയായിരിക്കുന്നത്. ഇനി ചില ശാസ്ത്രീയ പരിശോധനകളുടെ റിപ്പോര്‍ട്ട് മാത്രമാണ് കേസില്‍ ലഭിക്കുവാനുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.