You are Here : Home / News Plus

ടി.ജെ.ജോസഫിന് എല്ലാ സര്‍വീസ് ആനുകൂല്യങ്ങളും നല്‍കും

Text Size  

Story Dated: Friday, May 08, 2015 05:28 hrs UTC

തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍കോളജിലെ അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന് എല്ലാ സര്‍വീസ് ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പിരിച്ചുവിട്ട കാലയളവ് ഡ്യൂട്ടിയായി പരിഗണിച്ച് ശമ്പളവും അലവന്‍സുകളും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് നല്‍കുക. ഇതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി അംഗീകരിച്ചു. പിരിച്ചുവിടപ്പെട്ട 01.09.2010 മുതല്‍ 27.03.2014 വരെയുള്ള കാലമാണ് സര്‍വീസായി പരിഗണിക്കുന്നത്. പുനര്‍നിയമനം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന അപേക്ഷയില്‍ തീരുമാനം വൈകുന്നുവെന്ന് കാണിച്ച് ടി.ജെ. ജോസഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
പ്രഫ. ജോസഫിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത ഉത്തരവ് റദ്ദ് ചെയ്തതിനാല്‍ പിരിച്ചുവിട്ട നടപടി അസാധുവായി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്‍െറ തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.