You are Here : Home / News Plus

ആറന്‍മുള പദ്ധതിക്ക് നല്‍കിയ അനുമതി പ്രതിരോധ മന്ത്രാലയം റദ്ദാക്കി

Text Size  

Story Dated: Friday, May 08, 2015 05:56 hrs UTC

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്ക് നല്‍കിയ അനുമതി കേന്ദ്ര പ്രതിരോധ മന്ത്രാലയം റദ്ദാക്കി. ഇതു സംബന്ധിച്ച കത്ത് പ്രതിരോധ മന്ത്രാലയം വ്യോമയാന സെക്രട്ടറിക്ക് കൈമാറി. ഹരിത ട്രൈബ്യൂണല്‍ പദ്ധതിയെ എതിര്‍ക്കുന്നതായും കത്തില്‍ പറയുന്നു.
പ്രതിരോധ വകുപ്പ് പദ്ധതിയെ എതിര്‍ത്തതോടെ വ്യോമയാന മന്ത്രാലയവും എതിര്‍പ്പ് പ്രകടിപ്പിക്കാനാണ് സാധ്യത. പരിസ്ഥിതി പഠനം നടത്തിയ സ്ഥാപനത്തിന് അംഗീകാരമില്ല എന്ന് കാണിച്ച് ഹരിത ട്രൈബ്യൂണല്‍ വിമാനത്താവളത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ പാരിസ്ഥിതികാനുമതിക്ക് പഠനം നടത്താന്‍ രണ്ടാഴ്ച മുമ്പ് കെ.ജി.എസ് ഗ്രൂപ്പിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു.
2011ലാണ് പ്രതിരോധ മന്ത്രാലയം ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത്. രണ്ടു ഘട്ടങ്ങളിലായി 2,000 കോടി രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്ന ആറന്മുള വിമാനത്താവളം, രാജ്യത്ത് ഈ വര്‍ഷം നിര്‍മിക്കാനുദ്ദേശിക്കുന്ന 14 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.