You are Here : Home / News Plus

ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി പ്രതിരോധമന്ത്രാലയം റദ്ദാക്കി

Text Size  

Story Dated: Saturday, May 09, 2015 03:41 hrs UTC

ആറന്മുള വിമാനത്താവളത്തിനുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി റദ്ദാക്കി. പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളിയ സാഹചര്യത്തിലാണ് നടപടിയെന്ന് പ്രതിരോധ വകുപ്പിലെ നേവി-1 ഡയറക്ടര്‍ നവീന്‍കുമാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം പ്രതിരോധ മന്ത്രാലയം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്.

പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി ഹരിത ട്രിബ്യൂണല്‍ റദ്ദാക്കിയത് സുപ്രിംകോടതി ശരിവച്ചിരുന്നതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിക്കുവേണ്ടി അപേക്ഷ നല്‍കിയിരുന്ന കെ.ജി.എസ്. ഗ്രൂപ്പിന് ഹരിത ട്രിബ്യൂണലിലും സുപ്രിംകോടതിയിലും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരമുണ്ടായിരുന്നുവെന്ന് ഇതില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.