You are Here : Home / News Plus

മാവോവാദി മേഖലയായ ദന്തേവാഡയില്‍ മോദി ഇന്ന് സന്ദര്‍ശനം നടത്തും

Text Size  

Story Dated: Saturday, May 09, 2015 05:35 hrs UTC

സര്‍ക്കാര്‍ - സുരക്ഷാ സംവിധാനങ്ങള്‍ക്കുനേരെ മാവോവാദികള്‍ നിരന്തരം ആക്രമണം നടത്തുന്ന ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദര്‍ശനം നടത്തും. 24000 കോടി രൂപ ചിലവില്‍ രണ്ട് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തുന്നത്. രാജീവ് ഗാന്ധിക്ക് ശേഷം വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. മറ്റുപ്രധാനമന്ത്രിമാര്‍ ഈ മേഖല സന്ദര്‍ശിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു.

മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് മാവോവാദികള്‍ രണ്ടുദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. റോഡില്‍ മരം മുറിച്ചിട്ട് ഗതാഗതം മുടക്കി മാവോവാദികള്‍ പ്രതിഷേധിച്ചെങ്കിലും കൂടുതല്‍ പ്രതിരോധങ്ങള്‍ ഉണ്ടായിട്ടില്ല. ഇവിടെ മോദിയുടേയും മുഖ്യമന്ത്രി രമണ്‍ സിങിന്റേയും കോലങ്ങള്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.