You are Here : Home / News Plus

എസ്.എസ്.എല്‍.സി ഫലം: എല്ലാ തലത്തിലും വീഴ്ച പറ്റിയെന്ന് ഡി.പി.ഐ

Text Size  

Story Dated: Saturday, May 09, 2015 07:48 hrs UTC

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തില്‍ എല്ലാ തലത്തിലും വീഴ്ചകള്‍ സംഭവിച്ചുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡി.പി.ഐ). പരീക്ഷാഭവന്‍ വിവരങ്ങള്‍ കൈകാര്യം ചെയ്തതില്‍ തെറ്റുവരുത്തിയെന്നും ഡി.പി.ഐ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതില്‍ വ്യാപക തെറ്റുകള്‍ ഉണ്ടായി. പിന്നീടാണ് സോഫ്റ്റ്വെയറിലും സെര്‍വറിലും പിശകു പറ്റിയത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഡി.പി.ഐ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിനെ കുറിച്ചു വിശദമായി പഠിച്ച ശേഷം അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.