You are Here : Home / News Plus

വിജിലന്‍സ് ചോദ്യം ചെയ്യല്‍: സ്വാഭാവിക നടപടി മാത്രമെന്ന് മാണി

Text Size  

Story Dated: Saturday, May 09, 2015 07:49 hrs UTC

വിജിലന്‍സ് തന്നെ ചോദ്യം ചെയ്തതില്‍ അസാധാരണമായി ഒന്നുമില്ളെന്നും സ്വാഭാവിക നടപടി മാത്രമാണെന്നും ധനമന്ത്രി കെ.എം. മാണി. കേസില്‍ തന്‍്റെ ഭാഗം കേള്‍ക്കുക മാത്രമാണ് ചെയ്തതെന്നും മാണി പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു മാണിയെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തത്. ബാറുടമകളില്‍ നിന്നും പണം വാങ്ങിയില്ളെന്ന് അദ്ദേഹം വിജിലന്‍സ് സംഘത്തിനു മുമ്പിലും ആവര്‍ത്തിച്ചു.

അതേസമയം കേസില്‍ മാണിയെ വീണ്ടും ചോദ്യം ചെയ്തേക്കും. മാണിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനാലാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ആലോചിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.