You are Here : Home / News Plus

മാണി വിദേശത്തേക്ക്;ചൊവ്വാഴ്ചത്തെ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കില്ല

Text Size  

Story Dated: Saturday, May 09, 2015 04:39 hrs UTC

തിരുവനന്തപുരം: ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി പങ്കെടുക്കില്ല. സ്വകാര്യ ആവശ്യത്തിനായി ഞായറാഴ്ച ദുബൈയിലേക്ക് പോവുന്നതിനാലാണ് പങ്കെടുക്കാത്തത്. അടുത്തയാഴ്ച അവസാനമേ മടങ്ങിയത്തെൂവെന്ന് മാണിയുടെ ഓഫീസ് അറിയിച്ചു.
മേഖലാ ജാഥകള്‍ നീട്ടിവെക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേരള കോണ്‍ഗ്രസ് എം യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ജാഥകള്‍ മാറ്റിവെക്കേണ്ടതില്ലെന്ന നിലപാടാണ് കെ.പി.സി.സി യോഗം സ്വീകരിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.