You are Here : Home / News Plus

രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം വികസനമാണെന്ന് മോദി

Text Size  

Story Dated: Saturday, May 09, 2015 04:45 hrs UTC

ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം വികസനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താഴേക്കിടയിലുള്ള ജനങ്ങളിലേക്ക് വികസനത്തിന്‍െറ ഫലങ്ങള്‍ എത്തിക്കണം. യുവജനങ്ങള്‍ക്ക് ജോലി ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്‍െറ അടിസ്ഥാന നയമാണ്. ജനങ്ങളെ എന്നും ദരിദ്രരായി കാണാന്‍ ഇഷ്ടപ്പെടുന്നവരുണ്ടെന്നും വികസനം വരുന്നത് അവര്‍ക്ക് സഹിക്കില്ലെന്നും മോദി വ്യക്തമാക്കി. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.
ആയുധങ്ങള്‍ ഉപേക്ഷിച്ച് സമാധാനത്തിന്‍െറ വഴി തെരഞ്ഞെടുക്കാന്‍ മോദി നക്സലുകളോട് ആവശ്യപ്പെട്ടു. അക്രമങ്ങള്‍മൂലം ദുരിതമനുഭവിക്കുന്നവരുടെ അടുത്തുപോയാല്‍ അവരുടെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ മാവോയിസ്റ്റുകളില്‍ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.