You are Here : Home / News Plus

മുംബൈയിലെ നാലുനില കെട്ടിടം തീപിടിത്തത്തെ തുടര്‍ന്ന് തകര്‍ന്നു

Text Size  

Story Dated: Saturday, May 09, 2015 04:52 hrs UTC

മുംബൈ: സൗത്ത് മുംബൈയിലെ കല്‍ബാദേവിയില്‍ നാലുനില കെട്ടിടം തീപിടിത്തത്തെ തുടര്‍ന്ന് തകര്‍ന്നു. രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പുനര്‍നിര്‍മാണം നടന്നുവന്നിരുന്ന കെട്ടിടത്തില്‍ വൈകീട്ട് നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്.
100 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്‍െറ നാലാം നിലയിലാണ് താമസക്കാരുണ്ടായിരുന്നത്. താഴത്തെ നിലയില്‍ തുണി ഗോഡൗണും മറ്റ് കടകളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം തകരുന്നതിന് മുമ്പ് രണ്ടു പേരെ രക്ഷപ്പെടുത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.
കെട്ടിടത്തില്‍ രണ്ട് കുടുംബങ്ങള്‍ താമസിച്ചിരുന്നു. ഇതില്‍ ഒരു കുടുംബം അവധി ആഘോഷിക്കാന്‍ പുറത്തു പോയിരുന്നു. മറ്റേ കുടുംബം സുരക്ഷിതരാണ്. അപകട കാരണം വ്യക്തമല്ല. അപകടം നടന്നു 45 മിനിറ്റിന് ശേഷമാണ് അഗ്നിശമനസേന സ്ഥലത്തെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.